തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ പോലുമാവാതെ സിപിഎമ്മിന് മുഖം നഷ്ടപ്പെട്ടു: പി.കെ കുഞ്ഞാലിക്കുട്ടി


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞെടുപ്പ് ഇടതുകോട്ടകള്‍ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. സിപിഎം നേതാക്കള്‍ അങ്കലാപിലും അണികള്‍ ആശയ കുഴപ്പത്തിലുംപെട്ട് നട്ടംതിരിയുകയാണിപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ പോലും പറ്റാത്തവിധം മുഖംനഷ്ടപ്പെട്ട സി.പി.എം പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരി ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മുളിയാര്‍ പഞ്ചായത്തിലെ മാസ്തിയുണ്ട് എം.എസ് കോമ്പൗണ്ടില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. എംഎസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി.സി കുമാരന്‍ സ്വഗതം പറഞ്ഞു. സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, ഹക്കിം കുന്നില്‍, എ.അബ്ദുല്‍ റഹിമാന്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ, പെരിയ ബാലകൃഷ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.സി.പ്രഭാകരന്‍, വി.കെ.പി ഹമീദലി, എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.ഇ.എ.ബക്കര്‍, 

എ.ബി. ശാഫി, ബഷീര്‍ വെള്ളിക്കോത്ത്, മൂസ ബി.ചെര്‍ക്കള, സി.എം. എ. ഖാദര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, അശോകന്‍ മാസ്റ്റര്‍, പി.ബി.ശെഫീഖ്, ബി.എം.അബൂബക്കര്‍, എം.എസ്.ഷുക്കൂര്‍, സി.എല്‍.റഷീദ് ഹാജി, സി.എ.അബ്ദുല്ല കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്,ഹസ്സന്‍ നെക്കര, ഇബ്രാഹിം പാലാട്ട്, മണികണ്ഠന്‍ ഓമ്പയില്‍, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, എ.കെ.യൂസുഫ്, ഹനീഫ പൈക്ക, അബ്ദുല്ല കുളത്തിങ്കര, ഷഫീഖ് ആലൂര്‍ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?