ബൈക്കില്‍ കടത്തിയ മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍


കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ രാജേഷി (34)നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക് കസ്റ്റഡിലെടുത്തു. ഇന്നലെ വൈകിട്ട് ഗ്യാര്‍ക്കട്ടയില്‍ വെച്ചാണ് പിടിലായത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റിവ് ഓഫിസര്‍ പി.രാജിവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.കെ. നസ്രുദ്ധീന്‍, കെ ജിജിത്ത് കുമാര്‍, ഡ്രൈവര്‍ ഇ.കെ.സത്യന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?