ബസിൽ ബാഗ് വെച്ച് ഭക്ഷണം കഴിക്കാൻ പോയി; തിരിച്ച് വന്ന് നോക്കിയപ്പോൾ ബസില്ല; പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ റഷ്യക്കാരന് തുണയായി കാസർകോടിന്‍റെ സ്വന്തം കാക്കിപ്പട

കാസർകോട്: (https://ift.tt/36Acfge) കെ എസ് ആര്‍ ടി സി ബസിൽ ബാഗ് വെച്ച് ഭക്ഷണം കഴിക്കാൻ പോയി തിരികെ എത്തിയപ്പോൾ ബസ് നഷ്ടപ്പെട്ട റഷ്യൻ യുവാവിന് തുണയായി കാസർകോട് പോലീസ്. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗുകാരനായ കോൺസ്റ്റാന്റയിൻ ജെമോയിവിനാണ് ബസ് നഷ്ടപ്പെട്ടത്. ഇയാൾ ബുധനാഴ്ചയാണ് മംഗലാപുരത്ത് നിന്നു കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്.

യാത്രയുടെ തുടർച്ചക്കായി കണ്ണൂരിലേക്കുള്ള ബസിൽ ബാഗ് വച്ച് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയെങ്കിലും തിരിച്ച് വന്നപ്പോൾ ബാഗ് വച്ച ബസ് വിട്ടിരുന്നു. ഇയാളുടെ എടിഎം കാർഡ്, പാസ്പോർട്ട് ഉൾപ്പെടെ എല്ലാ രേഖകളും, പഴ്സും, വസ്ത്രങ്ങളും എല്ലാം ബാഗിലായിരുന്നു. ഇതോടെ അങ്കലാപ്പിലായ ഇയാൾ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഉടനെ കാസർകോട് സ്റ്റേഷൻ എസ് ഐ യു പി വിപിനും ജനമൈത്രി പൊലീസും യുവാവിനൊപ്പം ഡിപ്പോയിലെത്തി കണ്ണൂരേക്ക് തിരിച്ച ബസുകളിലെ കണ്ടക്ടർമാരുടെ ഫോൺ നമ്പർ ശേഖരിക്കുകയും പിന്നീട് കണ്ടക്ടർമാർക്ക് വിളിച്ച് വിവരം അറിയിക്കുകയും ബാഗ് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. 

Kasargod police helps Russian youth whose bag gone missing on KSRCT bus


ഇതോടെ സന്തോഷത്തിലായ യുവാവിനെയും കൂട്ടി സിവിൽ പൊലീസ് ഓഫിസർമാരായ കെ നരേന്ദ്രൻ, ടി വി രാഹുൽ, ചന്ദ്രഗിരി ലയൺസ് ക്ലബ് ഭാരവാഹികളായ ഒ കെ മഹ് മൂദ്, അബ്ദുൽ ഖാദർ തെക്കിൽ എന്നിവർ പയ്യന്നൂർ ഡിപ്പോയിലെത്തി ബാഗ് യുവാവിന് തിരിച്ചേൽപ്പിച്ചു.

11 മാസം മുൻപ് ഇന്ത്യ സന്ദർശിക്കാനെത്തിയ ജെമോയിവ് കോവിഡ് കാലമായതിനാൽ ഇന്ത്യയിൽ തന്നെ തങ്ങുകയായിരുന്നു.



Keywords: Kasaragod, Kerala, News, Youth, Police, KSRTC-bus, Missing, Helping hands, Kasargod police helps Russian youth whose bag gone missing on KSRCT bus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?