ജനമനസറിയാന്‍ ഇനി നിമിഷങ്ങള്‍: നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍, ആവേശത്തില്‍ വോട്ടര്‍മാര്‍


കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ ഇനി നിമിഷങ്ങള്‍മാത്രം. രാവിലെ എട്ടിനാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുക. എന്നാല്‍ രാവിലെ ആറുമണിമുതല്‍ തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജീവമായി ത്തുടങ്ങിയിരുന്നു. വിവിധ മുന്നണികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍ ഉള്‍പ്പടെ വലിയ ആള്‍ക്കൂട്ടം രാവിലെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യക്ഷമായിരുന്നു. 

കാസര്‍കോട് ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് നഗരസഭ എന്നിവയുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ കോളജ് പരിസരത്ത് വളരെ നേരത്തെ തന്നെ ജനക്കൂട്ടം പ്രകടമായിട്ടുണ്ട്. ഏഴരമണിയോടെ മാത്രമേ കൗണ്ടിംഗ് ഏജന്‌റുമാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുളളൂ എന്നാണ് നിര്‍ദേശം. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. രാവിലെ എട്ടരമണിയോടെ തന്നെ ആദ്യ ഫലം പുറത്തുവരുമെന്നാണ് അറിയുന്നത്. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും പുറത്തുവരും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?