വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രിക്ക് കോവിഡ്


ദേശീയം (www.evisionnews.co): കോവിഡ് വൈറസ് രോ?ഗബാധയെ ചെറുക്കാന്‍ തദ്ദേശമായ വികസിപ്പിച്ച് വാക്‌സിന്‍ വീണ്ടും വിവാദത്തില്‍. പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനില്‍ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് രോഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?