മകനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com 20.12.2020) മകനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ. ബന്തടുകയിൽ താമസിക്കുന്ന ലക്ഷ്മണ ഗൗഡ (69) യാണ് മരിച്ചത്. ഡിസംബർ ഒന്നിന് ഗൗഡയും മകനും വാക്ക് തർക്കത്തിലേർപ്പെടുകയും അവസാനം അത് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. 

Kerala, News, Kasaragod, Bandaduka, Man, Hospital, Suicide, Police, Case, Son, Treatment, Top-Headlines, Elderly man found dead after falling from hospital building.

മകൻ പിതാവിനെ വടികൊണ്ട് ആക്രമിച്ചതായും പറയുന്നു. സംഭവത്തിൽ പരിക്കേറ്റ ഗൗഡയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്ന മരുമകൻ ഭക്ഷണം കൊണ്ടുവരാൻ പോയപ്പോൾ ഗൗഡ ആശുപത്രി വാർഡിൽ നിന്ന് പുറത്തിറങ്ങി കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരുമകൻ തിരിച്ചെത്തിയപ്പോൾ കാണാത്തതിനാൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഗൗഡയെ ആശുപത്രി മൈതാനത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Keywords: Kerala, News, Kasaragod, Bandaduka, Man, Hospital, Suicide, Police, Case, Son, Treatment, Top-Headlines, Elderly man found dead after falling from hospital building.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?