മുതുകാട് തെക്കുംപാടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം; കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍

നിലമ്പൂര്‍: (www.kvartha.com 24.12.2020) മുതുകാട് തെക്കുംപാടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം. കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചുവരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടു. Phenomenon of boiling water in a well in backyard at Muthukadu; Well rings are inclined, News, Local News, Malappuram, Well, Water, Kerala
തുടര്‍ന്ന് നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നുണ്ടായിരുന്നു. മോട്ടര്‍ കേടുവരുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫിസര്‍ കെ അജീഷ്, ആശാ വര്‍ക്കര്‍ പി പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാംപിള്‍ ഗുണനിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.

Keywords: Phenomenon of boiling water in a well in backyard at Muthukadu; Well rings are inclined, News, Local News, Malappuram, Well, Water, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?