ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഔഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍; ഒപ്പം വന്നവരെ എസ് വൈ എസ് പ്രവര്‍ത്തകര്‍ തടഞ്ഞു; കൊലയില്‍ ഖേദം പ്രകടിപ്പിച്ച് തങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2020) ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഔഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഒപ്പം വന്നവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ എസ് വൈ എസ് പ്രവര്‍ത്തകരെ തടഞ്ഞു. കൊലയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Kasaragod, News, Kerala, Kanhangad, Muslim-league, House, Top-Headlines, SYS, MLA, N.A.Nellikunnu, Minister, UDF, Political party, Killed, Youth League state president Munawarli Shihab Thangal visited the house of Auf; Those who came along were stopped by SYS activists

ശനിയാഴ്ച രാവിലെ മന്ത്രി കെ ടി ജലീല്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയത്. സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ അബ്ദുല്‍ ഹകീം ഇടപെട്ടാണ് വീട് സന്ദര്‍ശിക്കാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയത്.

ശനിയാഴ്ച നാടകീയ മുഹൂര്‍ത്തങ്ങളാണ് കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫിന്റെ വീടിന് സമീപം ഉണ്ടായത്. മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുന്‍ മന്ത്രിയും യു ഡി എഫ് കണ്‍വീനറുമായ സി ടി അഹ് മദലി, ബശീര്‍ വെള്ളിക്കോത്ത്, യൂത്ത് ലീഗ് ജില്ലാ സെക്രടറി ടി ഡി കബീര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍ എന്നിവരെയൊന്നും വീട്ടിലേക്ക് എസ് വൈ എസ് പ്രവര്‍ത്തകര്‍ പോകാന്‍ അനുവദിച്ചില്ല.

മുനവ്വറലി തങ്ങളുടെ കാര്‍ മാത്രം വീട്ടിലേക്ക് കടത്തിവിട്ടു. വീട്ടിലെത്തിയ അദ്ദേഹം കൊലപാതത്തില്‍ ഖേദം പ്രകടിപ്പിച്ച് വീട്ടുകാരെ ആശ്വസിപ്പിച്ചു.

പ്രതികളെ യാതൊരു തരത്തിലും സംരക്ഷിക്കില്ലെന്നും നാട്ടില്‍ സമാധാനം ഉണ്ടാകണമെന്നും രാഷ്ട്രീയ അക്രമത്തിലേക്ക് നീങ്ങരുതെന്നും അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ടിയിലുണ്ടാവില്ല എന്നും തങ്ങള്‍ വ്യക്തമാക്കി. വീട്ടില്‍ വെച്ച് ഔഫിന് വേണ്ടി പ്രാര്‍ത്ഥിച്ച അദ്ദേഹം ഖബര്‍ സിയാറത്തും നടത്തിയാണ് മടങ്ങിയത്.

Keywords: Kasaragod, News, Kerala, Kanhangad, Muslim-league, House, Top-Headlines, SYS, MLA, N.A.Nellikunnu, Minister, UDF, Political party, Killed, Youth League state president Munawarli Shihab Thangal visited the house of Auf; Those who came along were stopped by SYS activists





< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?