വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഹ്യുണ്ടായി കാര്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു


കണ്ണൂര്‍: (https://ift.tt/2VH0Kxa) തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നില്‍ നിര്‍ത്തിയിട്ട 17 ലക്ഷം രൂപയുടെ ഹ്യുണ്ടായി കാര്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഞാറ്റുവയലില്‍ മസ്‌ന ഇംപോര്‍ട്ട് എന്ന സ്ഥാപനം നടത്തുന്ന ആലിയുടെ കാറാണ് നശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു.  വീട്ടില്‍ സിസിടിവി ഇല്ലെങ്കിലും റോഡില്‍ സിസിടിവികളുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

News, Kerala, State, Kannur, Fire, Car, Police, Case, CCTV, An unidentified person set fire to a car parked in front of a house near Taliparamba court


ഇലക്ട്രോണിക്‌സ് സംവിധാനമുള്ള വീടിന്റെ മുന്‍വശത്തെ ഗേറ്റ് തകര്‍ത്ത് രണ്ട് പേര്‍ ഉള്ളില്‍ കടന്ന് ടര്‍പന്റൈന്‍ ഉപയോഗിച്ച് കാറിന് തീയിടുകയായിരുന്നു. സംഭവസമയത്ത് ആലിയും മകളും, മരുമകനും വീട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടുകാരാണ് കാറിന് തീപിടിച്ചത് ആദ്യം കണ്ടത്. ഇവര്‍ ഫോണ്‍ ചെയ്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലി പുറത്തിറങ്ങുമ്പോഴേക്കും തീ ആളി പടര്‍ന്നിരുന്നു. 

തളിപ്പറമ്പ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. രണ്ട് പേര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നത് കണ്ടെന്ന് അടുത്ത വീട്ടുകാര്‍ പറഞ്ഞു. കാലിയായ ടര്‍പന്റൈന്‍ കുപ്പിയും തീപ്പെട്ടിയും സമീപത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. 

കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. കാര്‍ തീവെച്ചത് തലശ്ശേരിയിലുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തലശ്ശേരി കേന്ദ്രീകരിച്ച് പെയിന്റിങ് ജോലി ചെയ്യുന്നവരാകാം ഇതിന് പിന്നിലെന്നാണ് നിഗമനം.

Keywords: News, Kerala, State, Kannur, Fire, Car, Police, Case, CCTV, An unidentified person set fire to a car parked in front of a house near Taliparamba court

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?