മണ്‍റോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല: സിപിഎം വാദം തള്ളി പോലീസ് റിപ്പോര്‍ട്ട്


കേരളം (www.evisionnews.co): മണ്‍റോ തുരുത്തില്‍ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാതകമാണെന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാദത്തിന് വിരുദ്ധമാണ് പോലീസ് റിപ്പോര്‍ട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്‌ഐആറിലെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും പരാമര്‍ശം.

റിസോര്‍ട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി പ്രതി അശോകനുമായി തര്‍ക്കം നിലനിന്നിരുന്നു. മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും സംഘര്‍ഷത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടന്ന ദിവസം, അശോകന്‍ മുന്‍വൈരാഗ്യത്തോടെ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുനെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ആരോപണം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?