തിരുമ്മുചികിത്സക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കേരളം (www.evisionnews.co): തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുടയത്തൂരില്‍ വാടകവീട്ടില്‍ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടിലാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment