കാഞ്ഞങ്ങാട് നഗരസഭ കോർപറേഷനാക്കി ഉയർത്തണം; ജില്ലാ ആശുപത്രി സൂപർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കണം: നഗരവികസന സമിതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.12.2020) സമഗ്ര വികസനം ലക്ഷ്യമിട്ട് സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ കോർപറേഷനായി ഉയർത്തണമെന്ന് കാഞ്ഞങ്ങാട് നഗരവികസന കർമസമിതി ആവശ്യപ്പെട്ടു. കോർപറേഷൻ രൂപികരണം സംബന്ധിച്ച് പഠനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് സമിതി യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി മുഴുവൻ സ്പെഷ്യാലിറ്റി സംവിധാനവും ഉൾപ്പെടുത്തി സൂപർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താനും തൊയമ്മലിൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ സബ് ജയിൽ മറ്റൊരിടത്തേക്ക് മാറ്റി ജയിലിൻ്റെ സ്ഥലം കൂടി ജില്ലാ ആശുപത്രി വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് - കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ ഫലപ്രദമായ നടപടികളെടുക്കണമെന്നും കർണാടക - കേരള സർക്കാറുകളോടും കേന്ദ്ര റെയിൽവെ മന്ത്രാലയത്തോടും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി, കാണിയൂർ പാതവിഷയങ്ങൾ 26-ന് കാഞ്ഞങ്ങാട്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപെടുത്താൻ സമിതി തീരുമാനിച്ചു. ചെയർമാൻ അഡ്വ. പി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി യൂസുഫ് ഹാജി, സി എ പീറ്റർ, ടി മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, എ ദാമോദരൻ, എം വിനോദ്, ബി സുകുമാരൻ, എ ഹമീദ് ഹാജി, അജയ്കുമാർ നെല്ലിക്കാട് എന്നിവർ സംസാരിച്ചു.
ബ്ലോക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഗരവികസന സമിതിയംഗം എ ദാമോദരനെ യോഗം അനുമോദിച്ചു. സമിതി വൈസ് ചെയർമാനായിരുന്ന എ വി രാമകൃഷ്ണൻ, സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന കെ സി ഭാസ്കരൻ എന്നിവരുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി. ഡൽഹിയിലെ കർഷക സമരത്തോട് െഐക്യദാർഢ്യം പ്രകടിപ്പിക്കുകയും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപിക്കുകയും ചെയ്തു.
Powered by Info News For You

Keywords: Kerala, News, Kasaragod, Kanhangad, Kanhangad-Municipality, Development project, District-Hospital, Top-Headlines, Kanhangad municipality should be upgraded to a corporation; District Hospital should be made a Super Specialty Hospital: Urban Development Committee.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment