തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും വെല്‍ഫെയര്‍ പാര്‍ടി നീക്കുപോക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം

തിരുവനന്തപുരം: (https://ift.tt/3883TMe) തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും വെല്‍ഫെയര്‍ പാര്‍ടി നീക്കുപോക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. വല്‍ഫെയര്‍ പാര്‍ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള നീക്കുപോക്ക് യു ഡി എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരനും പറഞ്ഞു. 

വെല്‍ഫെയര്‍ പാര്‍ടി - ആര്‍ എം പി നീക്കുപോക്ക് യു ഡി എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്നും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫ് എക്കാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

News, Kerala, State, Thiruvananthapuram, Politics, Political Party, Congress, UDF, K Muraleedaran, KPCC, Mullappalli Ramachandran, Ramesh Chennithala, Conflict in Congress over welfare party affiliation


അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാട് മാറ്റിയെന്നായിരുന്നു കെ മുരളീധരന്‍ എംപി പറഞ്ഞത്. മതേതര നിലപാടുകളാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നത്. വെല്‍ഫെയര്‍ ബന്ധം യു ഡി എഫിന് നേട്ടം ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെയും തള്ളിയായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്കിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടില്ല. കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ അവസാനവാക്ക് തന്റേതാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, State, Thiruvananthapuram, Politics, Political Party, Congress, UDF,      K Muraleedaran, KPCC, Mullappalli Ramachandran, Ramesh Chennithala, Conflict in Congress over welfare party affiliation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?