മധൂര്‍ പഞ്ചായത്തില്‍ സത്യപ്രതിജ്ഞക്ക് ശേഷം ജയ് ശ്രീരാം വിളി: യൂത്ത് ലീഗ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിജയിച്ച മെമ്പര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി അംഗം ജയ് ശ്രീരാം വിളിച്ച സംഭവത്തില്‍ യൂത്ത് ലീഗ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ ഉളിയത്തടുക്ക അടല്‍ജി ഹാളില്‍ നടന്നപ്പോള്‍ പതിനാറാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ പ്രതിനിധി ഉമേഷ് ഗട്ടിയാണ് സത്യപ്രതിജ്ഞ ചെല്ലിക്കഴിഞ്ഞയുടനെ ഉച്ചത്തില്‍ ജയ് ശ്രീരാം വിളിച്ചത്. 

ഈ നടപടി ഭരണഘടനയോടുള്ള അനാദരവും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന് കോട്ടം സംഭവിക്കുന്നതുമാണ്. വളരെ അസൂത്രിതമായിട്ട് തന്നെയാണ് ഇങ്ങിനെ ചെയ്തത്. ഇത് പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ പറയപ്പെട്ട മേല്‍പറയപ്പെട്ട വ്യക്തിയുടെ മേല്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി റിട്ടേണിങ്ങ് ഓഫീസര്‍ക്ക് പരാതി നല്‍കി.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?