'കാന്താ കാതോര്‍ത്തു നില്‍പ്പു ഞാന്‍ വരാത്തതെന്തേ...'; നിമിഷനേരം കൊണ്ട് വൈറലായി കിം കിം രസികന്‍ പാട്ടിന് ചുവടുവെയ്ക്കുന്ന മഞ്ജു വാര്യരുടെ ഡാന്‍സ്, വീഡിയോ



കൊച്ചി: (https://ift.tt/3mutc0Z) കഴിഞ്ഞ ദിവസം റിലീസിനെത്തിയ ജാക്ക് ആന്‍ഡ് ജില്‍ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം കിം എന്ന ഗാനം വൈറലായിരുന്നു. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്ക് അകത്ത് തന്നെ സംഭവം വൈറലായിരുന്നു.

News, Kerala, State, Kochi, Cinema, Actress, Entertainment, Social Media, Instagram, Video, Viral, Manju Warrier's dance video for Kim Kim's viral song


ഇപ്പോഴിതാ, പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജുവിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഒരു ചലഞ്ചായി തന്നെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയര്‍ ചെയ്യൂ, അല്‍പ്പം ഫണ്‍ ആസ്വദിക്കൂ എന്നും മഞ്ജു കുറിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. വെറുതെ ഒരു വാക്ക് ആയിട്ടല്ല കിം ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടനയെന്നും പഴയ മലയാളം രചനകളിലും പഴയ കാല 'സംഗീതനാടക ഗാനങ്ങളിലുമെല്ലാം ഈ രീതി നിലനിന്നിരുന്നു എന്നുമാണ് ഗാനരചയിതാവായ ഹരിനാരായണന്‍ പറയുന്നത്.

സന്തോഷ് ശിവന്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍'. ചിത്രത്തില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

Keywords: News, Kerala, State, Kochi, Cinema, Actress, Entertainment, Social Media, Instagram, Video, Viral,  Manju Warrier's dance video for Kim Kim's viral song

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?