കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ മരിച്ച നിലയില്‍

ബംഗളൂരു: (www.kvartha.com 29.12.2020) കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (65) മരിച്ച നിലയില്‍. ചിക്കമഗളൂരുവിലെ റെയില്‍വെ പാളത്തിലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ ധര്‍മഗൗഡയെ സീറ്റില്‍നിന്ന് വലിച്ചിഴച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. 

Bangalore, News, National, Death, Found Dead, Police, Karnataka council deputy chairman SL Dharme Gowda found dead

ധര്‍മഗൗഡയുടെ മരണത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഞെട്ടല്‍ രേഖപ്പെടുത്തി. ധര്‍മ ഗൗഡ തനിക്കൊരു സഹോദരനെപ്പോലെയായിരുന്നെന്ന് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. 

Keywords: Bangalore, News, National, Death, Found Dead, Police, Karnataka council deputy chairman SL Dharme Gowda found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?