കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം; സാധ്യതകൾ തെളിയുന്നു
തിരുവനന്തപുരം: (https://ift.tt/3mutc0Z) പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ തയ്യാറെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചതിനു പിന്നാലെ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരത്തിനായി ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ടീക്കാറാം മീണ. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാര്‍ശ ചെയ്യും. ഓണ്‍ലൈനായോ പ്രോക്‌സി വോട്ടിങ്ങിനോ ഉള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധത്തിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് കമ്മിഷന്‍ ഒരുക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 60 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വോട്ട് ചെയ്യാനുള്ള അവസരം വരുന്നത്.
അടുത്ത വര്‍ഷമാണ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
Powered by Info News For You

Comments
Post a Comment