പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


റിയാദ്: (https://ift.tt/38ycKap) പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജിനെ(52) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ് ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

News, World, Saudi Arabia, Riyadh, Death, Dead Body, Keralite expat found dead in Saudi Arabia


19 വര്‍ഷമായി സൗദിയിലുള്ള ജയകുമാര്‍ ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലകസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: റജിമോള്‍. മകന്‍: ജിതിന്‍. 

Keywords: News, World, Saudi Arabia, Riyadh, Death, Dead Body, Keralite expat found dead in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?