ബജ്‌റംഗ് ദളിന്റെ പോസ്റ്റില്‍ തീവ്രവികാരം ഉണര്‍ത്തുന്നതോ കുറ്റകരമോ ആയതൊന്നും കണ്ടെത്താനായിട്ടില്ല; നടപടിയെടുക്കില്ലെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഫെയ്‌സ്ബുക് ഇന്ത്യ മേധാവി അജിത് മോഹന്‍

ന്യൂഡെല്‍ഹി: (www.kvartha.com 17.12.2020) തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്‌സ്ബുക് നീക്കാത്തതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ, പോസ്റ്റില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു. Facebook
തീവ്രവികാരം ഉണര്‍ത്തുന്നതോ കുറ്റകരമോ ആയതൊന്നും തങ്ങളുടെ ഫാക്ട്
ചെക്ക് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും അതുകൊണ്ടുതന്നെ നടപടിയെടുക്കേണ്ടെന്ന് തീരുമാനിച്ചെന്നും ഫെയ്‌സ്ബുക് ഇന്ത്യ മേധാവി അജിത് മോഹന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

പാര്‍ലമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നില്‍ ബുധനാഴ്ചയാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹാജരായി ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. രണ്ടു മണിക്കൂറിലേറെ സമയം കമ്മിറ്റിയുടെ സിറ്റിങ് നീണ്ടുവെന്നാണു വിവരം. ബജ്‌റംഗ് ദളിന്റെ പോസ്റ്റ് നീക്കം ചെയ്യാത്തതിനെക്കുറിച്ച് ഐടി പാനല്‍ മേധാവി ശശി തരൂരും കോണ്‍ഗ്രസ് എംപിമാരായ കാര്‍ത്തി ചിദംബരം, സയ്യിദ് നാസര്‍ ഹുസൈന്‍ തുടങ്ങിയവരും ചോദ്യമുന്നയിച്ചിരുന്നു.

യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ബജ്‌റംഗ് ദളിനോട് ഫെയ്‌സ്ബുക് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകാരിയായ സംഘടനയായി ഫെയ്‌സ്ബുക് സുരക്ഷാ വിഭാഗം വിലയിരുത്തിയ സംഘടനയാണ് ബജ്‌റംഗ് ദള്‍. എന്നാലിപ്പോള്‍ ഇവര്‍ക്ക് അനുകൂല നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെല്‍ഹിക്കു പുറത്ത് ഒരു ആരാധനാലയത്തിനുനേരെ ജൂണില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബജ്‌റംഗ് ദള്‍ ഏറ്റെടുക്കുന്ന വിഡിയോ ആണ് നിലവിലെ വിഷയത്തിന് ആധാരം. ആ വിഡിയോയ്ക്ക് 2.5 ലക്ഷം വ്യൂസ് നേടാന്‍ ഫെയ്‌സ്ബുക് അനുവദിച്ചെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെയും, ഇന്ത്യയില്‍ ബിജെപി അനുകൂല നിലപാട് ഫെയ്‌സ്ബുക് സ്വീകരിക്കുന്നതിന്റെ തെളിവുകള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന അന്‍ഖി ദാസിനെതിരെ ആരോപണം ഉയര്‍ന്നു. വിവാദം കനത്തതോടെ ഇവര്‍ ഫെയ്‌സ്ബുക്കില്‍നിന്നു രാജിവച്ചു.

Keywords: No element in Bajrang Dal's content that necessitates ban: Facebook India head, New Delhi, News, Religion, Trending, Allegation, Facebook, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?