തിരുവനന്തപുരത്ത് അനധികൃതമായി നിര്‍മ്മിച്ച നീന്തല്‍ക്കുളം തകര്‍ന്ന് അയല്‍വാസിയുടെ വീടും മതിലും തകര്‍ന്നു


തിരുവനന്തപുരം: (https://ift.tt/2VH0Kxa) തിരുവനന്തപുരത്ത് അനധികൃതമായി നിര്‍മ്മിച്ച നീന്തല്‍ക്കുളം തകര്‍ന്ന് അയല്‍വാസിയുടെ വീടും മതിലും തകര്‍ന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സന്തോഷ് കുമാര്‍ നിര്‍മ്മിച്ച നീന്തല്‍കുളമാണ് തകര്‍ന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സന്തോഷിനെതിരെ കേസെടുത്തു. 

അതിയന്നൂര്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പൂള്‍ നിര്‍മ്മിച്ചതെന്ന് പോലീസ് പറയുന്നു. അയല്‍വാസിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നും 35 മീറ്റര്‍ ഉയരത്തിലാണ് നാലുമാസം മുമ്പ് സന്തോഷ് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത്. 

News, Kerala, State, Thiruvananthapuram, House, Police, Case, Swimming pool collapses in Thiruvananthapuram Neighbor's house and wall damaged


വെള്ളിയാഴ്ച വൈകുന്നേരം പൂളില്‍ വെള്ളം നിറച്ചപ്പോഴാണ് തകര്‍ന്നത്. സ്‌ഫോടന ശബദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയത് കൊണ്ട് ദുരന്തം ഒഴിവായി. അനധികൃത നിര്‍മ്മാണത്തെ കുറിച്ച് പഞ്ചായത്തിനും പോലീസിനും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നേരത്തെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഗോപാലകൃഷ്ണനും പറയുന്നു. 

വെള്ളവും കോണ്‍ഗ്രീറ്റ് കഷണങ്ങളും ശക്തയായി വന്നിടിച്ചാണ് ഗോപാലകൃഷ്ണനറെ മതിലും അടക്കളുടെ ഒരു ഭാഗവും തകര്‍ന്നത്. വീട്ടിനുള്ളില്‍ വെള്ളവും നിറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, House, Police, Case, Swimming pool collapses in Thiruvananthapuram Neighbor's house and wall damaged

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?