ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയെ സിപിഎം ബൂത്ത് ഏജന്റുമാരൂടെ നേതൃത്വത്തില്‍ അക്രമം
ബേഡഡുക്ക (www.evisionnews.co): ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുന്നാട് ഒന്നാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ വന്ന ആളെ പോളിഗ് ഏജന്റുമാര്‍ തടയുന്നതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. കോമളവല്ലിയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യ്തു. സിപിഎം ബൂത്ത് ഏജന്റുമാരാണ് ഇത്തരം കയ്യേറ്റശ്രമം നടത്തിയത്.
സ്ഥാനാര്‍ഥി പോളിംഗ് ബൂത്തിന് പുറത്ത് ഉണ്ടായിരുന്ന സമയത്താണ് പോളിംഗ് ബൂത്തിനകത്ത് വലിയ ബഹളം നടന്നത്. ഈ സമയത്ത് ബൂത്തിനകത്ത് കയറിയ സ്ഥാനാര്‍ഥിയെ പുത്തുനിന്ന് വന്ന സിപിഎം പ്രവര്‍ത്തകരും സിപിഎം ബൂത്ത് ഏജന്റുമാരും ചേര്‍ന്ന് അസഭ്യവര്‍ഷം നടത്തിക്കൊണ്ട് കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രശ്‌നത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ബേഡകം ഡിവിഷന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment