പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും ചുരുക്കം നേതാക്കള്‍ക്കും മാത്രമാണ് ചടങ്ങുകളില്‍ പ്രവേശനം അനുവദിച്ചത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗത്തിന് അതാത് സ്ഥാപനത്തിലെ വരണാധികാരികള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തിലെ ആദ്യ അംഗത്തിനുള്ള സത്യപ്രതിജ്ഞ കലക്ടര്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു അംഗങ്ങള്‍ക്ക മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു.
കാസര്‍കോട് നഗരസഭയില്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററിലെ മാനേജറും കാഞ്ഞങ്ങാട് നഗരസഭയില്‍ പോവര്‍ട്ടി അലിവേഷന്‍ യൂണിറ്റ് പ്രൊജക്ട് ഡയറക്ടറും നീലേശ്വരത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ (വൈപി)യുമാണ് ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
നഗരസഭകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും.
Powered by Info News For You
Comments
Post a Comment