പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ ഭാവമെങ്കില്‍ സര്‍ക്കാരും 'ഒരുങ്ങി' തന്നെ: പിടിവാശി വിടാതെ കേന്ദ്രം
ദേശീയം (www.evisionnews.co): കര്‍ഷക പ്രതിഷേധം പതിനൊന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചെവികൊള്ളാന്‍ തയ്യാറാവാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
''ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ, കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ദീര്‍ഘനാള്‍ തുടരാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരും ഒരുങ്ങിത്തന്നെയാണ്,'' മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഡിസംബര്‍ 9ന് കര്‍ഷകര്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment