വീട്ടുജോലിക്ക് നിന്നിരുന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 21.12.2020) വീട്ടുജോലിക്ക് നിന്നിരുന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 17കാരനെയും മറ്റു മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് 1 ഏരിയയിലാണു സംഭവം. ജോലിക്കുനിന്ന സ്ഥലത്തുവച്ചാണ് 17കാരനെ പെണ്‍കുട്ടി പരിചയപ്പെട്ടത്. 

ഒരുമാസം മുന്‍പ് ജോലി ഉപേക്ഷിച്ച് പോകുമ്പോള്‍ ഗ്രേറ്റര്‍ കൈലാഷിലുള്ള തന്റെ ജോലി സ്ഥലത്തെത്തി കാണണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ശനിയാഴ്ച 17കാരനും മറ്റു മൂന്നു പേരും ഇവിടെയുണ്ടായിരുന്നു. അവിടെത്തിയ പെണ്‍കുട്ടിയെ വീട്ടിലെ സെര്‍വന്റ് ക്വാട്ടേഴ്‌സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

News, New Delhi, National, Crime, Accused, Custody, Girl, Police, Girl allegedly molest by 17-year-old, 3 others in Posh Delhi Locality

18, 20, 30 വയസുള്ളവരായിരുന്നു മറ്റു മൂന്നു പേരെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഞായറാഴ്ചയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ നാലു പേരെയും കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു.

Keywords: News, New Delhi, National, Crime, Accused, Custody, Girl, Police, Girl allegedly molest by 17-year-old, 3 others in Posh Delhi Locality


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?