നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു


മംഗളൂരു (www.evisionnews.co): ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നീമര്‍ഗയില്‍ താമസിക്കുന്ന മന്‍വിത്ത് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മന്‍വിത്ത് ഓടിച്ചുപോകുകയായിരുന്ന ബൈക്കിന്റെ നിയന്ത്രണം വിടുകയും ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. ബി.സി റോഡിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കാണ് യുവാവ് തെറിച്ചുവീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മന്‍വിത്തിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍വിത്ത് ധരിച്ച ഹെല്‍മെറ്റും തകര്‍ന്നു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?