കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന


ദേശീയം (www.evisionnews.co): കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


ബ്രിട്ടനില്‍ ഫൈസര്‍, ബയോഎന്‍ടെക് വാക്‌സിനുകള്‍ ഇന്ന് നല്‍കിത്തുടങ്ങും. എട്ട് ലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്‌സിന്‍ നല്‍കുക. അതിനിടെയാണ് ലോകാരോഗ്യ സംഘടന വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ രം?ഗത്തെത്തിയത്.


കോവിഡ് വാക്‌സിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. വാക്‌സിനു രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ പരീക്ഷണം നടത്താതെ തന്നെ വാക്‌സിന് അംഗീകാരം നല്‍കണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു (സിഡിഎസ്‌സിഒ) ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?