ദേശീയപാതയോരത്ത് ഉപേക്ഷിച്ച മിഠായി പാകെറ്റുകള്‍ കുഴിച്ചുമൂടി

നീലേശ്വരം: (www.kasargodvartha.com 03.12.2020) ദേശീയപാതയോരത്ത് ഉപേക്ഷിച്ച  മിഠായി കൂമ്പാരം കുഴിച്ചുമൂടി. നീലേശ്വരം നളന്ദ റിസോര്‍ടിനു സമീപത്ത് കണ്ടെത്തിയ മിഠായി പാകെറ്റുകളാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം നഗരസഭാ ശുചീകരണ തൊഴിലാളികളെത്തി സമീപത്തു തന്നെ കുഴിയെടുത്തു മൂടിയത്. 

Boxes of sweet candies found abandoned on the national highway were buried

നവംബര്‍ 26-ന് രാവിലെയാണ് നീലേശ്വരം നളന്ദ റിസോര്‍ടിനു സമീപത്ത് ആയിരക്കണക്കിനു പഴകിയ മിഠായി പാകെറ്റുകള്‍ കൂട്ടിയിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ടത്. കോവിഡ് കാലത്ത് ഏതെങ്കിലും മൊത്തക്കച്ചവടക്കാരുടെ ഗോഡൗണില്‍ കെട്ടിക്കിടന്നതായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ സംശയം. 

നഗരസഭാ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവന്റെ നിര്‍ദേശ പ്രകാരം ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ പി പി സ്മിത, ടി വി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടയുടെയോ മൊത്ത വിതരണ ഏജന്‍സിയുടെയോ വിലാസമോ ഫോണ്‍ നമ്പറോ ലഭിക്കുന്ന തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇതോടെ പൊതുജനാരോഗ്യത്തിനു ഭീഷണിയാകാതെ സ്ഥലത്തു തന്നെ കുഴിയെടുത്ത് ഇവ മൂടാനും തീരുമാനിച്ചു.


Keywords: Kasaragod, News, Kerala, Nileshwaram, Police, Health, Shop, Mobile Phone, Boxes of sweet candies found abandoned on the national highway were buried



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?