ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു; പാലക്കാട് നഗസഭയില്‍ വന്‍ ബഹളം

പാലക്കാട്: (www.kvartha.com 28.12.2020) ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് പാലക്കാട് നഗസഭയില്‍ വന്‍ ബഹളം. ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തത്.A senior BJP member changed his name and voted for the LDF candidate; Big commotion in Palakkad Municipality, Palakkad, News, Politics, BJP, LDF, Controversy, Election, Municipality, Kerala
തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു. ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേര് എഴുതി ബിജെപി കൗണ്‍സിലര്‍ എന്‍ നടേശന്‍ ബാലറ്റ് പെട്ടിയിലിടുകയായിരുന്നു.

അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് ബഹളത്തിന് തുടക്കമിട്ടത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തി. വോട്ടു റദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ ബഹളം തുടരുകയാണ്.

Keywords: A senior BJP member changed his name and voted for the LDF candidate; Big commotion in Palakkad Municipality, Palakkad, News, Politics, BJP, LDF, Controversy, Election, Municipality, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?