ഹൃദയാഘാതം മൂലം പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/2JJO72h) തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് മരിച്ചത്. റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മരണാനന്തര നടപടിക്രമങ്ങള്‍ റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു. പിതാവ്: പരേതനായ സ്വാമിനാഥന്‍, മാതാവ്: പദ്മാവതി, ഭാര്യ: പരേതയായ സുമതി, മകള്‍: സൂര്യ.
Powered by Info News For You

Comments
Post a Comment