വെസ്റ്റ് എളേരിയില്‍ മുസ്ലിം ലീഗിന്റേത് തിളക്കമാര്‍ന്ന വിജയം
കുന്നുംകൈ: (www.kasargodvartha.com 17.12.2020) വെസ്റ്റ് എളേരി പഞ്ചായത്തില്‍ മുസ്ലിം ലീഗിന് തിളക്കമാര്‍ന്ന വിജയം. കുന്നുംകൈ, പെരുമ്പട്ട, മൗക്കോട് വാര്‍ഡുകളിലാണ് മുസ്ലിം ലീഗ് വിജയം കൊയ്തത് . കുന്നുംകൈ വാര്‍ഡില്‍ നിന്ന് റൈഹാനത് ടീച്ചര്‍ 103 വോടിനു എല്‍ ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു.
പെരുമ്പട്ട വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് സെക്രടറി പി സി ഇസ്മാഈല്‍ പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷമായ 536 വോട്ടിനു വിജയം നേടി.
യു ഡി എഫിലെ ധാരണ അനുസരിച്ച് വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗിനാണ്. പെരുമ്പട്ടയില്‍ നിന്ന് വിജയിച്ച പി സി ഇസ്മാഈല്‍ വെസ്റ്റ് എളേരി പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടാകും.
Keywords: kasaragod, News, Kerala, Local-Body-Election-2020, Muslim-league, LDF, Winner, UDF, Brilliant victory of the Muslim League in West Eleri
Powered by Info News For You

Comments
Post a Comment