രണ്ടുയുവാക്കളുടെ രക്തം പൊലിഞ്ഞ മണ്ണില്‍ സിപിഎം ഒരിക്കലും ജയിക്കരുത്: ഉമ്മന്‍ചാണ്ടി

omenchandy-periya

പെരിയ (www.evisionnews.co): രണ്ടു യുവാക്കളുടെ രക്തം പൊലിഞ്ഞ മണ്ണായ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്നും അതിനുത്തരവാദിയായ സിപിമ്മുകാര്‍ ജയിക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരിയയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൃപേഷ്, ശരത്്‌ലാല്‍ എന്നിവരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ വരാതിരിക്കാന്‍ സിപിഎമ്മും സര്‍ക്കാറും പൊതു ഖജനാവില്‍ നിന്നും ജനങ്ങളുടെ പണമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. 

പി രാമകൃഷ്ണന്‍, കെപിസിസി സെക്രട്ടറി രതികുമര്‍, രാജന്‍ പെരിയ, ബിപി പ്രദീപ് കുമാര്‍, സാജിത് മവ്വല്‍, ധന്യ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് ലീഗ് സെക്രട്ടറി മുസ്തഫ പാറപള്ളി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷാസിയ, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ സലീന, അഡ്വ. ബാബു രാജ്, സികെ അരവിന്ദന്‍, യുഡിഎഫ്് വാര്‍ഡ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?