പോലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കം; സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നത്തിലെ അന്വേഷണം അനിശ്ചിത്വത്തില്‍
തിരുവനന്തപുരം: (https://ift.tt/3g673UD) സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നത്തില്‍ അന്വേഷണത്തിനുള്ള അനുമതി ആരും തേടും എന്നതിനെ ചൊല്ലി പോലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കം. മൊഴി ചോര്‍ന്നത്തില്‍ കേസെടുക്കാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. ഇതോടെ അന്വേഷണം അനിശ്ചിത്വത്തിലായി.
ജയില്‍വകുപ്പിന്റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ എന്‍ഫോഴ്‌മെന്റും അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ അന്വേഷണത്തിന് ജയില്‍വകുപ്പ് അനുമതിവാങ്ങി നല്‍കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ജയില്‍വകുപ്പ് കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നല്‍കിയത്. ഈ മറുപടി പോലീസിന് കൈമാറിയ ജയില്‍വകുപ്പ് അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും പറഞ്ഞു. പക്ഷെ ഏത് വകുപ്പിട്ട് എങ്ങനെ കേസെടുക്കുമെന്നാണ് പോലീസിന്റെ ചോദ്യം. കേസെടുക്കാതെ കോടതിയെ സമീപിക്കാനുമാവില്ല. ഇതോടെ ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം ഏകദേശം നിലച്ചത് പോലെയായി.
മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവനന്തോടെയാണ് ജയില്‍ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍വകുപ്പ് ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയില്‍വകുപ്പിന്റെ ആവശ്യം.
Powered by Info News For You

Comments
Post a Comment