ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവം: പ്രവര്‍ത്തകരുടെ നടപടി അപക്വമെന്ന് മുതിര്‍ന്ന നേതാവ് രാധാകൃഷ്ണമേനോന്‍
പാലക്കാട് (www.evisionnews.co): നഗരസഭ കെട്ടിടത്തിന് മുകളില്‍ വിജയാഘോഷത്തിനിടെ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ ബി ജെ പിയില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകരുടെ നടപടി അപക്വമായി പൊയെന്ന് വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്‍. പ്രവര്‍ത്തകരുടെ ആവേശം സംഘടനാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും രാധാകൃഷ്ണ മേനോന്‍ വിമര്‍ശിച്ചു.
പാലക്കാട് പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്ണ മേനോന്‍ സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി.
കമ്മറ്റികള്‍ പോലും സജ്ജമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായി. കോട്ടയം ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുളളവര്‍ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബി ഡി ജെ എസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിര്‍ന്ന നേതാക്കളോടുളള സമീപനത്തില്‍ ഉള്‍പ്പടെ നേതൃത്വത്തിന് കാതലായ മാറ്റം വേണമെന്നും രാധാകൃഷ്ണ മേനോന്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment