മാളവിക ഹെഗ്ഡെ കഫെ കോഫി ഡേ പുതിയ സി ഇ ഒ
മംഗളൂരു: (www.kasargodvartha.com 08.12.2020) കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡിന്റെ നിലവിലെ ഡയറക്ടറായ മാളവിക ഹെഗ്ഡെയെ പുതിയ സി ഇ ഒ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) ആയി നിയമിച്ചു. തിങ്കളാഴ്ച മാളവിക ഹെഗ്‌ഡെ സി ഇ ഒയായി ചുമതലയേറ്റു. 51 കാരിയായ മാളവിക മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മകളാണ്.
< !- START disable copy paste -->
Powered by Info News For You
രാജ്യത്തെ ഏറ്റവും വലിയ കോഫി റീടെയില്‍ ശൃംഖലയായ കഫേ കോഫി ഡേയുടെ സഹസ്ഥാപകനും മാളവികയുടെ ഭര്‍ത്താവുമായ സിദ്ധാര്‍ത്ഥിനെ 2019 ജൂലൈ 31 ന് മംഗളൂരുവിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബിസിനസുകളിലെ വന്‍ സാമ്പത്തിക നഷ്ടം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപോര്‍ട്.
കമ്പനി 2020 ഡിസംബര്‍ 31 മുതല്‍ 2025 ഡിസംബര്‍ 30 വരെ അഞ്ച് വര്‍ഷത്തേക്ക് പുനര്‍നിര്‍മിച്ച ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി സി എച്ച് വസുന്ധരാദേവി, ഗിരിദേവനൂര്‍, മോഹന്‍ രാഘവേന്ദ്ര കോണ്ടി എന്നിവരെയും നിയമിച്ചു.
കമ്പനിയുടെ ഭാവിയില്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നതിനാല്‍ കുറച്ച് നിക്ഷേപങ്ങള്‍ കൂടി വിറ്റുകൊണ്ട് ബാക്കിയുള്ള കടങ്ങള്‍ കൊടുത്തു വീടുന്ന തലത്തിലേക്ക് ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
Keywords: Mangalore, News, Karnataka, Coffee-house, Death, Top-Headlines, Malavika succeeds late husband V G Siddhartha as Coffee Day CEO.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment