അജ്ഞാത വാഹനം ബൈകിലിടിച്ച് ചുമട്ടുതൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം; ഇടിച്ച വാഹനം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു

​ചെറുവത്തൂർ: (www.kasargodvartha.com 20.12.2020) ബൈകിൽ അജ്ഞാത വാഹനമിടിച്ച് ചുമട്ടുതൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കര ചെമ്മക്കരയിൽ താമസിക്കുന്ന നീലേശ്വരത്തെ ചുമട്ടു തൊഴിലാളി വിജേഷ് (31) ആണ് മരിച്ചത്.

Kerala, News, Kasaragod, Pallikara, Cheruvathur, Accidental Death, Accident, Youth, Death, Bike, Police, Case, Unidentified vehicle collides with bike, young man dies; Investigation started.

ഞായറാഴ്ച പുലർച്ചെ ചെറുവത്തൂർ ചെക് പോസ്റ്റിന് സമീപമാണ് അപകടം. വാഹനമിടിച്ച് റോഡരികിൽ മരണപ്പെട്ട നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. വിജേഷ് സഞ്ചരിച്ച ബൈകിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വിജേഷ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

പുലർച്ചെ 4.30 ഓടെയാണ് അപകടം. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കരയിലെ വേണു-വസുമതി ദമ്പതികളുടെ മകനാണ്. സഹോദരി: വീണ.

Keywords: Kerala, News, Kasaragod, Pallikara, Cheruvathur, Accidental Death, Accident, Youth, Death, Bike, Police, Case, Unidentified vehicle collides with bike, young man dies; Investigation started.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?