കാസർകോട് നഗരസഭയിലെ നാല് വാർഡുകളിൽ വോട്ടർമാരെ സ്വാധീനിക്കുന്നതായുള്ള ആരോപണം പ്രശ്നങ്ങൾക്ക് കാരണമായി; ലീഗ് കേന്ദ്രങ്ങളിൽ കനത്ത പോളിംഗ്; ബിജെപി കേന്ദ്രങ്ങളിൽ തണുപ്പൻ പ്രതികരണം

കാസർകോട്: (www.kasargodvartha.com 14.12.2020) കാസർകോട് നഗരസഭയിലെ നാല് വാർഡുകളിൽ വോട്ടരെ സ്വാധീനിക്കുന്നതായുള്ള ആരോപണം നേരിയ പ്രശ്നങ്ങൾക്ക് കാരണമായി. പൊലീസ് എത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന ഒന്നാം വാർഡായ ചേരങ്കൈ കടപ്പുറത്ത് അറബിക്കടലിന്റെ തിരമാലകളെക്കാൾ വീര്യമുള്ള പോളിങാണ് നടക്കുന്നത്. 

ഇതിനിടയിലാണ് വോട്ടർമാരെ സ്വാധീനിക്കുന്നതായുള്ള പരാതിയുയർന്നത്. മുസ്ലിം ലീഗും ബിജെപിയും ഐഎൻഎല്ലും എസ്ഡിപിഐയും നേർക്കുനേർ പോരാട്ടം നടക്കുന്നതിനാലാണ് ഈ വാർഡ് ശ്രദ്ധേയമായത്. വാർഡ് പിടിച്ചെടുക്കുമെന്ന് ബിജെപിയും നിലനിർത്തുമെന്ന് ലീഗും അട്ടിമറി വിജയം നേടുമെന്ന് ഐഎൻഎല്ലും എസ്ഡിപിഐയും അവകാശപ്പെടുന്നുണ്ട്.

Allegations of influencing voters in four wards of Kasargod municipality have caused problems


കഴിഞ്ഞതവണ ഒരു വോട്ടിന് ലീഗിന് സീറ്റ് നഷ്ടമായ 35 ാം വാര്‍ഡായ പള്ളത്തും വേട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇവിടെ നിലവിലെ കൗണ്‍സിലര്‍ സിയാന ഹനീഫിനെ നേരിടുന്നത് സ്വതന്ത്രയായ സഫിയ അസ്ലാമാണ്. ബിജെപിയുടെ രമ്യയും ഇവിടെ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. രാവിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി പരാതിയുയര്‍ന്നതോടെ പൊലീസെത്തി പ്രശ്നം പരിഹരിച്ചു.

കഴിഞ്ഞ തവണ ലീഗിന്‍റെ സിറ്റിംഗ് സീറ്റായ 21ാം വാര്‍ഡായ ഹൊന്നമൂലയില്‍ കെ എം അബ്ദുര്‍ റഹ് മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവെച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗ് വിമതൻ കമ്പ്യൂട്ടർ മൊയ്‌ദീൻ ഉജ്ജ്വല വിജയം നേടിയ വാർഡിൽ ഇത്തവണ മൊയ്‌ദീന്റെ ഭാര്യ സകീന മൊയ്‌ദീനും നിലവിലെ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയർപേഴ്സൺ നഈമിന്നിസയും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഇവിടെയും വേട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണമുയരുന്നുണ്ട്.

24ാം വാര്‍ഡായ തളങ്കര തെരുവത്ത് സിറാമിക്സ് റോഡില്‍ നിലവിലെ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനായ അഡ്വ. വി എം മുനീരും അബ്ദുര്‍ റഹ് മാനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവിടെയും വേട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

ലീഗ് കേന്ദ്രങ്ങളിൽ കനത്ത പോളിംങാണ് നടക്കുന്നത്. അതേസമയം ബിജെപി കേന്ദ്രങ്ങളിൽ തണുപ്പൻ പ്രതികരണമാണ് കാണാൻ കഴിഞ്ഞത്. ഉച്ചയ്ക്ക് 11.30 വരെ കാസര്‍കോട് നഗരസഭയില്‍ 30.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം - 16.7 %

പുരുഷന്മാര്‍ - 18.53 %
സ്ത്രീകള്‍ - 15.03 % 
ട്രാന്‍സ്‌ജെന്‍ഡര്‍ - 0


നഗരസഭകള്‍

കാഞ്ഞങ്ങാട്- 13.59  %
കാസര്‍കോട്- 14.33  %
നീലേശ്വരം- 17.27 %

ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക- 17.45 %
മഞ്ചേശ്വരം-  15.25 %
കാസര്‍കോട്- 15.02 %
കാഞ്ഞങ്ങാട്- 16.64  %
പരപ്പ- 19.7 %
നീലേശ്വരം- 19.44 %

Keywords: Kerala, News, Kasaragod, Kasaragod-Municipality, Local-Body-Election-2020, Election, Top-Headlines, Trending, Police, Pallam, Thalankara, Allegations of influencing voters in four wards of Kasargod municipality have caused problems.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?