വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിൽ വീണുകിടക്കുകയായിരുന്ന കമ്പി ലോറിയിൽ കുടുങ്ങി തൂണ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു
കാസർകോട്: (www.kasargodvartha.com 27.12.2020) വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിൽ വീണുകിടക്കുകയായിരുന്ന കമ്പി ലോറിയിൽ കുടുങ്ങി തൂണ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. ബെള്ളൂർ നാട്ടക്കൽ തോട്ടമൂല കോളനിയിലെ ഉദയൻ (47) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ടോടെ മജ്ബയൽ മൂഡംബയലിലാണ് സംഭവം നടന്നത്. മഞ്ചേശ്വരം വൈദ്യുതി സെക്ഷൻ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഉദയൻ
വൈദ്യുതി തൂണിന് മുകളിൽ കയറി കമ്പി വലിക്കുമ്പോൾ അത് വഴി വന്ന ലോറിയിൽ കമ്പി കുടുങ്ങി 200 മീറ്ററോളം നീങ്ങിയപ്പോൾ വൈദ്യുതി തൂൺ വീഴുകയായിരുന്നു. ചുക്രൻ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല. മക്കൾ: ലാവണ്യ, കിരൺ രാജ്, യതിൻ രാജ്. സഹോദരങ്ങൾ: ജയപ്രകാശ്, രേവതി, ചന്ദ്രാവതി.
Keywords: Kerala, News, Kasaragod, Manjeshwaram, Electric post, Electricity, Worker, Death, Lorry, Top-Headlines, Electricity worker dies after wire gets stuck in lorry while pulling power line.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment