പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍ ഹേലി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 13.12.2020) പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍ ഹേലി (87) അന്തരിച്ചു. അര നൂറ്റാണ്ടിലേറെക്കാലം കേരളത്തില്‍ കൃഷിയുടെ പര്യായമായി അറിയപ്പെട്ട ഹേലിയുടെ മരണം ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വെച്ചാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം ആറ്റിങ്ങലിലെ വീട്ടുവളപ്പില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കരിക്കും.

കൃഷിവകുപ്പില്‍ സാധാരണ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച് കൃഷി ഡയറക്ടറായാണു ഹേലി വിരമിച്ചത്. ഫാം ജേണലിസത്തിന്റെ ഉപജ്ഞാതാവായ ഹേലി കൃഷി ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍ പുറം പരിപാടികള്‍ ജനകീയമായി. കാര്‍ഷിക മേഖലയിലെ ഓരോ ചലനവും അദ്ദേഹം ജനങ്ങളിലെത്തിച്ചു. കാര്‍ഷിക നയരൂപീകരണ സമിതിയിലെ അംഗമായിരുന്നു.Leading agronomist and former director of the Department of Agriculture R. Haley has passed away; CM conveys condolences, Thiruvananthapuram, News, Farmers, Dead, Obituary, Kerala, Lifestyle & Fashion
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തുടങ്ങുന്നതും ഹേലിക്കു കീഴിലാണ്. 'കേരള കര്‍ഷകന്‍' മാസിക തുടങ്ങി. കേരളത്തിലെ കൃഷിക്കാര്‍ക്ക് വിശ്വാസപൂര്‍വം സമീപിക്കാവുന്ന ഒരാധികാരിക പ്രസിദ്ധീകരണമായി അതു മാറി. ആഗോളതലത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ച് മാധ്യമങ്ങളില്‍ എഴുതി. കാര്‍ഷിക നയങ്ങള്‍ രൂപീകരിക്കുന്നതിലും സംഭാവനകള്‍ നല്‍കി.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങല്‍ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി എം രാമന്റെയും ഭാരതിയുടെയും മകനാണ്. ഏറ്റവും ഇളയ മകന് സൂര്യന്‍ എന്ന അര്‍ഥമുള്ള ഹേലി എന്ന പേരാണു മാതാപിതാക്കള്‍ നല്‍കിയത്. ട്രേഡ് യൂണിയന്‍ നേതാവും എംഎല്‍എയുമായിരുന്ന ആര്‍ പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആര്‍ പ്രസന്നന്‍, പത്മം, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹോദരങ്ങളാണ്. മക്കള്‍: ഡോ.പൂര്‍ണിമ ഹേലി, പ്രശാന്ത് ഹേലി.

ആര്‍ ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹേലി കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Keywords: Leading agronomist and former director of the Department of Agriculture R. Haley has passed away; CM conveys condolences, Thiruvananthapuram, News, Farmers, Dead, Obituary, Kerala, Lifestyle & Fashion.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?