കാര്‍ഷിക നിയമത്തെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: (www.kvartha.com 11.12.2020) കാര്‍ഷിക നിയമത്തെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്രസിങ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

'എന്റെ കാബിനറ്റിലെ സഹപ്രവര്‍ത്തകരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു, ഇക്കാര്യം ശ്രദ്ധിക്കണം' എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

New Delhi, News, National, PM, Prime Minister, Narendra Modi, Twitter, Farmers, PM Narendra says that farmers should be prepared to listen to ministers on Agricultural Law

Keywords: New Delhi, News, National, PM, Prime Minister, Narendra Modi, Twitter, Farmers, PM Narendra says that farmers should be prepared to listen to ministers on Agricultural Law


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?