ബഹിരാകാശ നിലയത്തില്‍ പച്ചക്കറി കൃഷി വിജയിപ്പിച്ച് നാസ; വിത്തുകള്‍ മുളച്ച് ഇലകളോട് കൂടി വളര്‍ന്ന് നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു, ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെ അതിജീവിച്ച് നാസ


വാഷിംഗ്ടണ്‍: (https://ift.tt/3mutc0Z) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പച്ചക്കറികൃഷി വിജയകരമായി പരീക്ഷിച്ച് നാസ. ബഹിരാകാശ സഞ്ചാരികളുടെ ഭാവിയിലെ ജീവിതത്തിന് നിര്‍ണ്ണായകമായ വിജയമാണ് പച്ചക്കറികൃഷിയിലൂടെ സാദ്ധ്യമായതെന്ന് നാസ അറിയിച്ചു. നാസയുടെ ചൊവ്വാ, ചാന്ദ്ര പര്യവേഷണ സംഘത്തിന് ഏറെ പ്രയോജനപ്പെടുന്ന പരീക്ഷണ വിജയമാണ് നടന്നിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറയുന്നു.

News, World, Washington, Technology, Business, Finance, Vegetable, Scientists, NASA has released a picture of a vegetable plant growing successfully on the space station, with seeds sprouting and growing with leaves


ചുവപ്പും നീലയും ലൈറ്റുകള്‍ ക്രമീകരിച്ച് പ്രത്യേകം അറയില്‍ വിത്തുകളെ നിക്ഷേപിച്ചാണ് പരീക്ഷണം നടത്തിയത്. മണ്ണില്‍വേരുകള്‍ ആഴ്ന്നിറങ്ങുന്നത് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെയാണ് നാസ അതിജീവിച്ചത്. തലയിണപോലുള്ള പ്രത്യേക പ്രതലത്തിനകത്ത് വിത്തുകളെ പൊതിഞ്ഞാണ് വളര്‍ത്തിയെടുത്തത്. വളരെ ചുരുങ്ങിയ സമയത്ത് മുളയ്ക്കുമെന്നതിനാലാണ് റാഡിഷ് ഇനത്തെ തെരഞ്ഞെടുത്തതെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

നിലയത്തിലെ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് റാഡിഷ് പച്ചക്കറി കൃഷി നടത്തിയത്. വിത്തുകള്‍ മുളച്ച് ഇലകളോട് കൂടി വളര്‍ന്ന് നില്‍ക്കുന്ന ചിത്രവും നാസ പങ്കുവെച്ചു.

ബഹിരാകാശത്ത് വളര്‍ന്ന സസ്യങ്ങളെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ഭൂമിയിലെത്തിക്കുമെന്നും നാസ അറിയിച്ചു. നാസയുടെ കെന്നഡി ബഹിരാകാശ നിലയമാണ് നിരന്തരം ചെടികളുടെ വളര്‍ച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
 
Keywords: News, World, Washington, Technology, Business, Finance, Vegetable, Scientists, NASA has released a picture of a vegetable plant growing successfully on the space station, with seeds sprouting and growing with leaves

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?