കോവിഡ് നിര്‍ദേശ ലംഘനം; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി
ദോഹ: (www.kasargodvartha.com 05.12.2020) കോവിഡ് നിര്‍ദേശ ലംഘനത്തിന് ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി. മാസ്‌ക് ധരിക്കാത്തതിന് 89 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളില്‍ അനുവദനീയമായ യാത്രക്കാരിലും കൂടുതല്‍ പേരെ കയറ്റിയതിന് 14 പേര്‍ക്കെതിരെ നടപടിയെടുത്തു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ഡ്രൈവര്‍ ഉള്‍പെടെ നാലുപേര്‍ക്കാണ് അനുമതി നല്‍കിയത്. അതേസമയം കുടുംബാംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. രാജ്യത്ത് മെയ് 17 മുതലാണ് താമസസ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
Keywords: Doha, news, Gulf, World, Top-Headlines, COVID-19, Mask, Over 100 booked for violating Covid-19 precautionary measures in Qatar
Powered by Info News For You

Comments
Post a Comment