ബി ജെ പി ജയിച്ച പന്തളം നഗരസഭയില്‍ സി പി എം വോട്ടുമറിച്ചെന്ന് സി പി ഐ; കനത്ത തോല്‍വിയെക്കുറിച്ച് റിപോര്‍ട് നല്‍കാന്‍ മണ്ഡലം കമ്മറ്റിക്ക് നിര്‍ദേശം നല്‍കി

പത്തനംതിട്ട: (www.kvartha.com 25.12.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ച പന്തളം നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്ത്. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.CPI (M) probe Pandalam Municipal Corporation defeat; constituency committee was instructed to report on the heavy defeat, Pathanamthitta, News, Election, BJP, CPM, Allegation, Probe, Report, Kerala
മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്ന റിപോര്‍ട് ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. വിജയം ഉറപ്പായിരുന്നിട്ടും പന്തളം നഗരസഭയില്‍ പ്രമുഖരടക്കം തോറ്റതിനെപ്പറ്റി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പരാജയം വിലയിരുത്തുന്നത്.

പന്തളം നഗരസഭയില്‍ ഏഴു വാര്‍ഡുകളിലാണ് സിപിഐ മത്സരിച്ചത് . എന്നാല്‍ ഒരു സീറ്റില്‍ മാത്രമാണ് ജയിച്ചത് . നഗരസഭയ്ക്കു പുറമെ ഗ്രാമപഞ്ചായത്തുകളിലും സിപിഐക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കാനായില്ല. ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പിലാണ് ജില്ലയില്‍ സിപിഐക്ക് കനത്ത തിരിച്ചടി കിട്ടിയത്. താഴെത്തട്ടില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും സംഘടനാ സംവിധാനത്തില്‍ വീഴ്ച പറ്റിയോ എന്നും പരിശോധിക്കും.

Keywords: CPI (M) probe  Pandalam Municipal Corporation defeat; constituency committee was instructed to report on the heavy defeat, Pathanamthitta, News, Election, BJP, CPM, Allegation, Probe, Report, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?