തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടി; ചിത്രം വൈറലായതിനു പിന്നാലെ സംഭവിച്ചത് ഇതാണ്
ഗോയിനിയ: (www.kvartha.com 20.12.2020) തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടിയ ശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. എന്നാല്‍ ചിത്രം വൈറലായതിനു പിന്നാലെ സംഭവിച്ചത് ഇതാണ്. 10 വര്‍ഷം മുമ്പ് കാണാതായ ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാരെത്തി. ബസീലിലെ ഗോയിനിയ നഗരത്തിലാണ് സംഭവം.
ജോവോ കോയല്‍ഹോ ഗുയിമാറീസ് എന്നയാള്‍ തെരുവില്‍ നിന്ന് ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്. ഒരു ദിവസം അലസ്സാന്‍ഡ്രോ ലോബോയുടെ ഫാഷന്‍ സ്റ്റോറിനു മുമ്പിലെത്തിയ ജോവോയുടെ അവസ്ഥ കണ്ടപ്പോള്‍ ഭക്ഷണം വേണോ എന്ന് ലോബോ ചോദിച്ചു. എന്നാല്‍ തന്റെ മുടിയും താടിയും വെട്ടിത്തരാമോ എന്നായിരുന്നു അയാള്‍ തിരിച്ചു ചോദിച്ചത്. ഉടനെ ലോബോ ജോവോയോ തന്റെ ഫാഷന്‍ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
മുടിയും താടിയും സ്‌റ്റൈലിഷ് ആയി വെട്ടി കൊടുക്കുകയും മൂന്ന് ജോഡി ഡ്രസ്സും സമ്മാനിക്കുകയും ചെയ്തു. ചിത്രം കണ്ട് ജോവോയുടെ സഹോദരിയും അമ്മയും ലോബോയെ ബന്ധപ്പെട്ടു. 10 വര്‍ഷം മുമ്പ് കാണാതായ മകനാണെന്നും മരിച്ചു പോയെന്നാണ് കരുതിയതെന്നും അറിയിച്ചു. തുടര്‍ന്ന് അവരെത്തി ജോവോയെ കൂട്ടികൊണ്ടു പോകുകയായിരുന്നു.
Keywords: News, World, Missing, viral, Family, Homeless man who went viral after getting haircut recognised by family who thought he was dead for 10 years
Powered by Info News For You

Comments
Post a Comment