അച്ഛന്‍ ഇമ്രാന്‍ ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിലെ പേരുകള്‍ കണ്ട് സര്‍വകലാശാല അധികൃതര്‍ ഞെട്ടി, അന്വേഷണം
പട്‌ന: (www.kvartha.com 11.12.2020) ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയത് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും. ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് താരങ്ങളുടെ പേര്‍ നല്‍കിയത്. അഡ്മിറ്റ് കാര്‍ഡിലെ പേരുകള്‍ കണ്ട് സര്‍വകലാശാല അധികൃതര്‍ ഞെട്ടി.
അതേസമയം സ്ഥലമായി നല്‍കിയത് നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ്. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Keywords: Patna, News, National, Student, Enquiry, University, Bihar student names Emraan Hashmi, Sunny Leone as parents in admit card
Powered by Info News For You

Comments
Post a Comment