ഫാസിസത്തിനെതിരെ താക്കീതായി മധൂറില്‍ യൂത്ത് ലീഗ് യുവജന വോട്ടുയാത്ര


മധൂര്‍ (www.evisionnews.co): വര്‍ഗീയതക്കെതിരെ ഫാസിസത്തിനെതിരെ വേര്‍തിരിവില്ലാത്ത വികസനത്തിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി വോട്ടുയാത്ര സംഘടിപ്പിച്ചു. അറന്തോട് നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടുയാത്ര യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ യാത്രാ നായകന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

ഹാരിസ് പട്‌ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സാരഥി ജാസ്മിന്‍ കബീര്‍, ബ്ലോക്ക് പഞ്ചായത്ത് സാരഥി സി.എ സൈമ, വാര്‍ഡ് സ്ഥാനാര്‍ത്ഥി ഹനീഫ് അറന്തോട്, നാസര്‍ ചായിന്റടി, മുനീര്‍ പൊടിപ്പള്ളം, റൗഫ് ബായിക്കര, മന്‍സൂര്‍ അറന്തോട്, എംഎ ഖലീല്‍, ജലീല്‍ തുരുത്തി, യാത്രാനായകന്‍ ശിഹാബ് പാറക്കട്ട, ഉപനായകന്‍ കലന്തര്‍ ഷാഫി സംസാരിച്ചു. സഹീദ് അറന്തോട് സ്വാഗതവും സുബൈര്‍ പട്‌ള നന്ദിയും പറഞ്ഞു. 

പതിനാറു കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഉളിയത്തടുക്കയില്‍ സമാപിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ടിഎം ഇഖ്ബാല്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ഹാരിസ് പട്‌ള, ഹാരിസ് ചൂരി, രാജീവന്‍ നമ്പ്യാര്‍, സിദ്ദിഖ് സന്തോഷ് നഗര്‍, റൗഫ് ബായിക്കര, റഫീഖ് ഉളിയത്തടുക്ക, ഹബീബ് ചെട്ടുംകുഴി സംസാരിച്ചു ഫൈസല്‍ അറന്തോട് സ്വാഗതവും ആസിഫ് പട്‌ള നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?