നിശ്ചലമായ ലിഫ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചു; കാല്‍വഴുതി താഴേക്കുവീണയാള്‍ക്ക് ഗുരുതരപരിക്ക്

തൃശൂര്‍: (www.kvartha.com 15.12.2020) നിശ്ചലമായ ലിഫ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേക്കുവീണയാള്‍ക്ക് ഗുരുതരപരിക്ക്. കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി അശോകന്‍ (42) ആണ് പരിക്കേറ്റത്. ബോബി ചെമ്മണ്ണൂര്‍ ജുവല്ലേഴ്‌സിന്റെ തൃശൂര്‍ കോര്‍പറേറ്റ് ഓഫിസിലെ ജീവനക്കാരനാണ് അശോകന്‍. ചൊവ്വാഴ്ച രാവിലെ 8.30 മണിക്കായിരുന്നു സംഭവം. 

കെട്ടിടത്തിന്റെ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയില്‍ നിശ്ചലമായ ലിഫ്റ്റില്‍ നിന്നാണ് അശോകന്‍ പുറത്തുകടക്കാന്‍ ശ്രമിച്ചത്. എട്ടാം നിലയില്‍ താമസിക്കുന്ന അശോകന്‍ ഇറങ്ങുമ്പോള്‍ ഏഴാം നില കഴിഞ്ഞപ്പോഴാണ് ലിഫ്റ്റ് കേടായത്. 7,6 നിലകള്‍ക്കിടയിലായി നിന്ന ലിഫ്റ്റിന്റെ വാതില്‍ പുറത്തുനിന്ന് സഹതാമസക്കാര്‍ താക്കോലിട്ടു തുറന്നു കൊടുത്തു. പാതി തുറന്ന ഈ വാതിലിലൂടെ ഏഴാം നിലയിലേക്ക് പിടിച്ചു കയറാന്‍ ശ്രമിച്ചു. 

Thrissur, News, Kerala, Injured, injury, hospital, Man slipped and fell while trying to get out of elevator

എന്നാല്‍ കാല്‍വഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. സഹായിക്കാന്‍ എത്തിയിരുന്നവര്‍ ഉടന്‍ തന്നെ ഏറ്റവും താഴത്തെ നിലയിലെത്തി ലിഫ്റ്റ് വാതില്‍ തുറന്നു. ഈ തറനിരപ്പില്‍ നിന്നു വീണ്ടും എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിന് (ലിഫ്റ്റിന്റെ ഉപകരണങ്ങള്‍ ഉറപ്പിച്ചിരിക്കുന്ന കുഴി) ഉള്ളില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.

കോണി വച്ച് ഇറങ്ങി അശോകനെ കയറാന്‍ സഹായിച്ചെങ്കിലും വിജയിച്ചില്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ലിഫ്റ്റ് വെല്ലില്‍ ഇറങ്ങി ഏറെ പണിപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. ഓയിലും ചോരയും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നെന്നു സേനാംഗങ്ങള്‍ വ്യക്തമാക്കി. ഉടന്‍ അശ്വിനി ആശുപത്രിയിലെത്തിച്ചു. തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകര്‍ന്ന നിലയിലാണ്.

Keywords: Thrissur, News, Kerala, Injured, injury, hospital, Man slipped and fell while trying to get out of elevator


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?