കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തികൊന്ന ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍
കേരളം (www.evisionnews.co): കൊല്ലം മണ്‍റോത്തുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച അശോകന്‍ മണിലാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താലാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എല്‍.ഡി.എഫ് ഓഫീസിലിരുന്ന മണിലാലിനെ അശോകന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Powered by Info News For You

Comments
Post a Comment