തെങ്ങില്‍ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

കോട്ടയം: (www.kvartha.com 19.12.2020) തെങ്ങില്‍ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂതിരി സ്വദേശി തമ്പാന്‍ (55) ആണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. തെക്കേക്കുഴി വര്‍ഗീസിന്റെ പുരയിടത്തില്‍ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാന്‍ കയറിയത്. തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തമ്പാന്‍ തൂങ്ങിക്കിടന്നു.

നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി. നിയുക്ത പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ഉടന്‍ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് തെങ്ങില്‍ കയറിയ ശേഷം വലയില്‍ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിച്ചു. 

Kottayam, News, Kerala, Trapped, Escaped, Police, Fire brigade, Coconut tree, Fire brigade rescued the worker who was trapped upside down in the coconut tree

Keywords: Kottayam, News, Kerala, Trapped, Escaped, Police, Fire brigade, Coconut tree, Fire brigade rescued the worker who was trapped upside down in the coconut tree


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?