വിവാഹനാളില്‍ ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചുവെന്ന് ആരോപണം; കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി യുവാവ്
അഹമ്മദാബാദ്: (https://ift.tt/38ycKap) ഗുജറാത്തിലെ വഡോദരയില്‍ വിവാഹനാളില്‍ ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് ആരോപിച്ച് വിവാഹമോചനത്തിന് ഒരുങ്ങി യുവാവ്. ഭാര്യ തങ്ങളുടെ വിശ്വാസം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയില്‍ ഭര്‍ത്താവ് പറയുന്നു.
കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിര്‍ദേശിച്ചതായി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്.
Powered by Info News For You

Comments
Post a Comment