കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലുമണിക്ക് ശാന്തി കവാടത്തില്‍; പൊതുദര്‍ശനമില്ല

തിരുവനന്തപുരം: (www.kvartha.com 23.12.2020) കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശാന്തി കവാടത്തില്‍ നടക്കും. വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പിക്കാം. കവയിത്രിയുടെ കുടുംബാംഗങ്ങള്‍ അയ്യന്‍കാളി ഹാളിലുണ്ടാവും.Funeral of poetess Sugathakumari with full official honors at 4 pm at Shanthi Gate; No public view, Thiruvananthapuram, News, Poet, Dead, Dead Body, Hospital, Treatment, Kerala
സുഗതകുമാരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിലാണ് ഇപ്പോഴുള്ളത്. മൂന്നരമണിയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും. വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു അന്ത്യം.
Keywords: Funeral of poetess Sugathakumari with full official honors at 4 pm at Shanthi Gate; No public view, Thiruvananthapuram, News, Poet, Dead, Dead Body, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?